കേരള ഹെൽത്ത് എക്‌സ്‌പോ ജൂൺ 12ന് ഷാർജയിൽ
കൊച്ചി: കേരളത്തിലെ വിദഗ്ധരായ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ ജൂൺ 12 ന് കേരള ഹെൽത്ത് എക്‌സ്‌പോ സീസൺ 3 അവതരിപ്പിക്കുന്നു. എക്‌സ്‌പോ സെന്റർ ഷാർജയിയിലാണ് ഹെൽത്ത് എക്‌സ്‌പോ നടക്കുക.
ചികിത്സാ വൈഭവം കൊണ്ടും അറിവു കൊണ്ടും വിവിധ മേഖലകളിൽ അഗ്രഗണ്യരായ ഡോക്ടർമാർ നയിക്കുന്ന ആരോഗ്യ സെമിനാറുകൾ കേരള ഹെൽത്ത് എക്‌സ്‌പോയുടെ പ്രധാന ആകർഷണമാണ്. ഈ സെമിനാറുകളിൽ നമ്മെ ബാധിക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സ, പ്രതിരോധ മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഡോക്ടർമാർ സംസാരിക്കുന്നതാണ്. പ്രമുഖ ക്യാൻസർ രോഗ ചികിത്സകരായ ഡോ. വി. പി. ഗംഗാധരൻ, ഡോ. ഷോൺ ടി. ജോസഫ്, ഹൃദയശസ്ത്രക്രിയാ രംഗത്തെ പ്രമുഖനായ ഡോ. ജോൺ വെള്ളിയത്ത്, ഡോ.അരുൺ അശോക്, ഗ്യാസ്‌ട്രോഎൻട്രോളജി, ഹെപ്പറ്റോളജി രംഗത്തെ പ്രഗത്ഭനായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, ലേസർ ചികിത്സാ രംഗത്തെ വിദഗ്ധനായ ഡോ. സന്ദീപ് പ്രഭാകരൻ, ലാപ്രോസ്കോപിക് ആൻഡ് റോബോട്ടിക് സർജറി വിദഗ്ധൻ ഡോ. ജയ്ദീപ് പി,വന്ധ്യതാ ചികിത്സകനായ ഡോ. വിവേക് പോൾ വിതയത്തിൽ തുടങ്ങിയ പ്രശസ്തരായ ഡോക്ടർമാരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. അവരോട് നേരിട്ട് സംശയങ്ങൾ ചോദിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നതാണ്. ഷാർജയിൽ മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ കേരള ഹെൽത്ത് എക്‌സ്‌പോയുടെ ഒന്നും രണ്ടും സീസണുകളുടെ വൻവിജയത്തിനു ശേഷം മൂന്നാമതായി അവതരിപ്പിക്കുന്ന ഹെൽത്ത് എക്‌സ്‌പോ ആണിത്.
കേരളത്തിലെ പ്രമുഖ ഡോക്ടർമാരും മുൻനിര ആശുപത്രികളും പങ്കെടുക്കുന്ന ഹെൽത്ത് എക്‌സ്‌പോയിൽ പ്രവേശനം സൗജന്യമാണ്.